ഈരാറ്റുപേട്ടയില്‍ വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍, കൈകളില്‍ ടേപ്പ് ചുറ്റി, മൃതദേഹം കിടക്കുന്നത് കെട്ടിപ്പിടിച്ച്‌

കോട്ടയം : ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച്‌ കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകള്‍ ടേപ്പുപയോഗിച്ച്‌ കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലെ മുറിക്കുള്ളില്‍ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യില്‍ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച്‌ കെട്ടിവെച്ചിട്ടുണ്ട്. വിഷ്ണു കരാർ ജോലികള്‍ ചെയ്യുന്ന ആളാണ്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More

മറയൂർ സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് ചന്ദനം മോഷണം പോയി

മറയൂർ : സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്‍റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ്…
Read More

ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ്…
Read More

ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ…
Total
0
Share