ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.

ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ വെച്ച്‌ റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേർ മരിച്ചതായി കെനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

27പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളും കർണാടക സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ ഇവർ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കപ്പല്‍ തീപിടുത്തം; കാണാതായ നാലുപേർക്കായി തിരച്ചിൽ, ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരം

കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ…
Read More

കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്; ചക്രവാതച്ചുഴി, ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട്; 5 ദിനം കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Total
0
Share