ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവം; പ്രദേശവാസിയുടെ ലാപ്‌ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു.

ഇടുക്കി :ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം  കസ്റ്റഡിയിലെടുത്തു.



കഴിഞ്ഞ 9ന് ആണു കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവര്‍ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. തീപിടിക്കാന്‍ കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ടെന്നന്നായിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഷോര്‍ട് സർക്യൂട്ടിന് സാധ്യത തള്ളിയിരുന്നു.



ഇതോടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. തുടര്‍ന്ന് ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു. പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ചെന്നാണു വിവരം. കസ്റ്റഡിയില്‍ എടുത്ത ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കു കൈമാറിയിട്ടുണ്ട്.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നേരത്തെ വോട്ടുചെയ്ത് മടങ്ങി സ്ഥാനാര്‍ഥികള്‍; നിലമ്പൂരിൽ പോളിങ് 13% പിന്നിട്ടു.

നിലമ്പൂർ : നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ 13.15 ശതമാനമാനം രേഖപ്പെടുത്തി. നേരിയ മഴയുണ്ടെങ്കിലും…
Read More

മറിയക്കുട്ടി മോഡൽ സമരവുമായി ആശാ പ്രവർത്തകർ, തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധം; ‘മാസങ്ങളായി ഓണറേറിയമില്ല’

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.  മൂന്നുമാസമായി ഓണറേറിയവും…
Read More

തൊഴിലവസരങ്ങൾ: ലബോറട്ടറി ടെക്നിഷ്യൻ

മൂന്നാർ: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി…
Read More

മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍,തമിഴ്‌നാട് മോഡല്‍ പരിഗണനയില്‍,

തിരുവനന്തപുരം : മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ സർക്കാർ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സർക്കാർ…
Total
0
Share