ഇടുക്കി കാഞ്ചിയാറിൽ വീടിനു പിന്നിലെ മുറിയിൽ 16കാരി മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു

കാഞ്ചിയാർ (ഇടുക്കി): പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. വീടിനു പിന്നിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. 

പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപാർവതി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക്: പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ് യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനി. ആസ്ട്രോബോട്ടിക്…
Read More

ശ്വാശത പരിഹാരം : അടിമാലി ബസ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്കും നിയമലംഘനത്തിനും എതിരെ ശബ്ദമുയർത്തിയ സിബി വെള്ളത്തൂവലിനും അഖിൽ CR നും അഭിനന്തന പ്രവാഹം. | ഇടുക്കി ലൗഡ് ന്യൂസ് impact

Idukki Loud New impact അടിമാലി: കേരള യൂത്ത് ഫ്രണ്ട് (ബി)സിബി വെള്ളത്തൂലിന്റെയും CITU തൊഴിലാളി അടിമാലി മേഖലാ പ്രസിഡന്റ് അഖിൽ സി.ആറിന്റെയും പ്രതിഷേധ…
Total
0
Share