ഇംഗ്ലിഷ് മീഡിയം നിർത്തിയതിൽ അടിമാലി ഗവ. ഹൈസ്കൂളിൽ പ്രതിഷേധം

Rep file image

അടിമാലി∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സ്കൂൾ അധികൃതരുടെ നീക്കത്തിനെതിരെ പ്രവേശനോത്സവത്തോടനുബന്ധിച്ച്  പ്രതിഷേധം.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും രക്ഷിതാക്കളും സ്കൂൾ ഓഫിസിൽ എത്തി ഹെ‍ഡ്മിസ്ട്രസിനെ ഉപരോധിച്ചത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ  പുറത്താക്കി. 

കുട്ടികളുടെ എണ്ണം കുറവായതിനാൽ 9 സി ഡിവിഷൻ (ഇംഗ്ലിഷ് മീഡിയം) നിർത്തലാക്കാൻ സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു.

8 കുട്ടികളാണ് ഡിവിഷനിൽ ഉണ്ടായിരുന്നത്. ഡിവിഷൻ നിർത്തലാക്കുന്ന അറിയിപ്പ് കഴിഞ്ഞ 30നാണ് അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. 2011–12 അധ്യയന വർഷത്തിലാണ് ഇവിടെ ഇംഗ്ലിഷ് മീഡിയം തുടങ്ങിയത്. തുടക്കത്തിൽ അഞ്ചാം ക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലിഷ് മീഡിയമായിരുന്നു.

3 വർഷം പിന്നിട്ടതോടെ ഒന്നാംക്ലാസ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലിഷ് മീഡിയമാക്കി. 3 വർഷമായി ഒന്നു മുതൽ 10 വരെ എല്ലാ ക്ലാസുകളിലും ഇംഗ്ലിഷ് മീഡിയം പ്രവർത്തിക്കുകയാണ്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കൊച്ചി – ധനുഷ് കോടി ദേശി യപാതയിൽ വളറക്ക് സമീപം റോഡ് ഇല്ലിതുറ റോഡിലേക്ക് വീണു.

അടിമാലി :  മഴയെ തുടർന്ന് വാളറയിൽ ഇല്ലിതുറ നിന്ന മണ്ണിടിഞ്ഞു റോഡിലേക്ക് വീണു വഴി ഭാഗികമായി ബ്ലോക്ക് ആയി.കനത്ത മഴയെ തുടർന്ന് വാളറ മുതൽ…
Read More

മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍,തമിഴ്‌നാട് മോഡല്‍ പരിഗണനയില്‍,

തിരുവനന്തപുരം : മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ സർക്കാർ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സർക്കാർ…
Total
0
Share