ആഭ്യന്തര സേനയുടെ കീഴിൽ ദുരന്തനിവാരണസേന ഉടൻ രൂപീകരിക്കണം- ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

തൊടുപുഴ : സംസ്ഥാന ദുരന്തനിവാരണസേന (എസ്.ഡി.ആർ.എഫ്) ഉടൻ രൂപീകരിക്കണമമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.ആഭ്യന്തര വകുപ്പില്‍ പോലീസ് സേനയുടെ കീഴീല്‍ ദുരന്തനിവാരണ സേനക്കായി 100 തസ്തികകള്‍ സർക്കാർ സൃഷ്ടിച്ചിട്ടുണ്ടങ്കിലും ഈ സംവിധാനം ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പെടെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല.

പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും കൂടുകയും, ജനസംഖ്യാനുപാതികമായി ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷനുകളുടെ എണ്ണം കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.ഡി.ആർ.എഫ് പ്രവർത്തനസജ്ജമാകേണ്ടത് അനിവാര്യമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം എസ്.ഡി.ആർ.എഫ് പ്രവർതത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്ക് ഏറ്റവും ഗുണപ്രദമായ ഈ കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായും എം.പി അറിയിച്ചു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More

ജില്ലയില്‍ തരംമാറ്റിയത് 150.58 ഹെക്ടര്‍ ഭൂമി,അതും ഏഴ് വര്‍ഷത്തിനിടെ.

തൊടുപുഴ : ഏഴ് വർഷത്തിനിടെ ജില്ലയില്‍ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന…
Read More

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

തിരുവനന്തപുരം : കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ…
Read More

കാട്ടാനകളെ തുരത്തുന്നതിനിടെ പടക്കംപാെട്ടി ഗൃഹനാഥന് പരുക്ക്

ചിന്നക്കനാൽ 301 കോളനിയിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് പടക്കംപാെട്ടി ഗുരുതര പരുക്ക്. മറയൂർകുടി സ്വദേശി ആരോഗ്യരാജി(51)ന്റെ വലതു കൈയ്ക്കാണു പരുക്കേറ്റത്.…
Total
0
Share