അപകട ഭീഷണിയായി തണല്‍ മരം :ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോയി;

കട്ടപ്പന : നഗരത്തിലെ പ്രധാന ബൈപ്പാസില്‍ അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം. ഇടുക്കിക്കവല ബൈപ്പാസിലാണ്‌ തണല്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്‌.

കനത്ത മഴയില്‍ മരത്തിനു ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോയ നിലയിലാണ്‌. ഇതോടെ ചരിഞ്ഞു നില്‍ക്കുന്ന മരം ഏത്‌ നിമിഷവും നിലം പൊത്താവുന്ന സ്‌ഥിതിയാണ്‌. കാറ്റും മഴയും തുടരുന്നതിനാല്‍ തന്നെ മരം നിലപതിക്കുമെന്ന ഭീതിയിലാണ്‌ പ്രദേശവാസികള്‍.
ഇക്കാര്യം നഗരസഭയില്‍ അറിയിച്ചിട്ടും മരം മുറിക്കാന്‍ നടപടിയില്ലെന്ന്‌ വ്യാപാരികള്‍ ആരോപിച്ചു. പലതവണ ഇക്കാര്യം സമീപത്തെ കടകളിലെ വ്യാപാരികള്‍ അറിയിച്ചതാണ്‌. എന്നാല്‍ പി.ഡബ്ല്യു.ഡിയാണ്‌ വിഷയത്തില്‍ നടപടിയെടുക്കേണ്ടതെന്നാണ്‌ നഗരസഭയുടെ വാദം. നഗരത്തിലെ ഏറെ തിരക്കുള്ള പാതയാണിത്‌. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നു. നിരവധി വ്യാപാര സ്‌ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. 11 കെ.വി വൈദ്യുത ലൈനും കടന്നുപോകുന്നുണ്ട്‌. മരം നിലംപതിച്ചാല്‍ വന്‍ അപകടമുണ്ടാകും. അടിയന്തരമായി മരം മുറിച്ചുനീക്കി അപകട ഭീഷണി ഒഴിവാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.

വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ…
Read More

കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ അടര്‍ന്ന്‌ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക്‌ ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട്‌ വാഹനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌…
Read More

മക്കൾ അഞ്ച് എന്നിട്ടും തലചായ്ക്കാൻ ഇടമില്ല; അമ്മ വരുന്നതറിഞ്ഞ് മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു

അടിമാലി : താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവുണ്ടായിട്ടും അഞ്ചുമക്കളുടെ അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല.അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി…
Read More

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം,…
Total
0
Share